പിണറായിയും ഭാര്യയും 'കോടിപതികൾ'; മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്
കണ്ണൂര്: നിയമസഭ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം.
നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാംഗ്മൂലത്തിലാണ് നിക്ഷേപം സംബന്ധിച്ച വിവരമുള്ളത്. പിണറായി വിജയന് 43.35 ലക്ഷത്തിന്റെ നിക്ഷേപവും ഭാര്യ കമലയ്ക്ക് 60.58 ലക്ഷത്തിന്റെ നിക്ഷേപവുമാണുള്ളത്. പിണറായിക്ക് 78 സെന്റ് ഭൂമിയും കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെന്റ് ഭൂമിയും സ്വന്തമായുണ്ട്. ഇതുകൂടാതെ കമലയ്ക്ക് 10 പവൻ സ്വർണാഭരണമുണ്ട്.
ഇരുവർക്കും ബാധ്യതകൾ ഒന്നുമില്ലെന്നും പിണറായി സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് തലശേരി സബ് രജിസ്ട്രാർ ഓഫീസിലെത്തി റിട്ടേണിംഗ് ഓഫീസർ സച്ചിൻ കൃഷ്ണയ്ക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
Leave A Comment