കേരളം

ഇഡി റെയ്ഡിനിടെ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എം​ഡി സി.​ജെ.​റോ​യി ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു: ഇ​ഡി റെ​യ്ഡി​നി​ടെ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എം​ഡി സി.​ജെ.​റോ​യി (56) ജീ​വ​നൊ​ടു​ക്കി. ബം​ഗ​ളൂ​രു​വി​ലെ കോ​ർ​പ​റേ​റ്റ് ഓ​ഫീ​സി​ൽ​വ​ച്ച് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വം. കൈ​യി​ൽ ക​രു​തി​യി​രു​ന്ന തോ​ക്ക് ഉ​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ നാ​രാ​യ​ണ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​രു​ന്നി​ല്ല. നി​കു​തി വെ​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സു​ക​ളി​ലും വ​സ​തി​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പ് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ലു​ള്ള ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് അ​ദ്ദേ​ഹ​ത്തെ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ ഫ​യ​ൽ എ​ടു​ത്തു​കൊ​ണ്ടു​വ​രാ​മെ​ന്ന് പ​റ​ഞ്ഞ് റൂ​മി​ലേ​ക്ക് പോ​യ അ​ദ്ദേ​ഹം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ശോ​ക് ന​ഗ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

സി​നി​മ നി​ർ​മാ​താ​വ് കൂ​ടി​യാ​യ അ​ദ്ദേ​ഹം കൊ​ച്ചി സ്വ​ദേ​ശി​യാ​ണ്. കേ​ര​ളം, ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് ഉ​ള്‍​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും ഗ​ൾ​ഫി​ലു​മാ​യി റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു സി.​ജെ.​റോ​യ്. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ദ്ദേ​ഹ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു.


(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല, മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്‌​ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള്ള​പ്പോ​ൾ 'ദി​ശ' ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ക്കു​ക: 1056, 0471-2552056)

Leave A Comment