സർക്കാരിന്റെ അനധികൃത നിയമനം അവസാനിപ്പിക്കണം: കെ പി എം എസ്
തൃശ്ശൂർ: പിണറായി വിജയൻ സർക്കാരിന്റെ അവസാന നാളുകളിൽ അനധികൃതമായി നിയമനം നൽകി തിരുകി കയറ്റാൻ ശ്രമിക്കുന്ന നിലപാട് കേരളത്തിലെ പട്ടിക വിഭാഗ ഉദ്യോഗാർത്ഥികളടക്കമുള്ളവരോടുള വഞ്ചനയാണെന്ന് കെ പി എം എസ് സംസ്ഥാന സംഘടന സെക്രട്ടറി ലോജനൻ അമ്പാട്ട് അഭിപ്രായപ്പെട്ടു.
ഒന്നാം സർക്കാരിന്റെ കാലഘട്ടത്തിൽ താൽക്കാലിക നിയമനക്കാരായി തിരികെ കയറ്റിയ ആളുകളെയാണ് സ്ഥിരപ്പെടുത്തുന്നതിന് വേണ്ടി സർക്കാർ ശുപാർശ ചെയ്തിട്ടുള്ളത്.
മുഴുവൻ സംവരണ തത്വങ്ങളും അട്ടിമറിച്ച് ഒരു മെറിറ്റും പാലിക്കാതെ സർക്കാർ വകുപ്പിൽ നടത്തുന്ന രാഷ്ട്രീയ നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് കെ പി എം എസ് നേതൃത്വം നൽകുമെന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Leave A Comment