കെ.റെയിൽ വരില്ല കേട്ടോ; പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികൾ നീക്കാനും നിർദേശം
തിരുവനന്തപുരം: തിരുവനന്തപുരം- കാസർഗോഡ് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം. ഭൂമി ഏറ്റെടുക്കൽ തീരുമാനം റദ്ദാക്കി. മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പോലീസ് കേസുകൾ പിൻവലിക്കാനുള്ള ശിപാർശയും സമർപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Leave A Comment