കേരളം

ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയവരെ ജയിലിലാക്കും: പ്രധാനമന്ത്രി

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള ക്ഷേത്രപാരമ്പര്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും സംസ്ഥാന സർക്കാരാണ് അതിനുത്തരവാദിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

വിഷയത്തിൽ അന്വേഷണം ഉറപ്പാക്കുമെന്നും അത് മോദിയുടെ ഗ്യാരണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭഗവാന്‍റെ സ്വർണം കൊള്ളയടിച്ചതായും കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ സ്വർണക്കൊള്ള നടത്തിയ എല്ലാവരേയും ജയിലിലാക്കുമെന്നും മോദി പറഞ്ഞു.

കേരളത്തിൽ മാറ്റം അനിവാര്യമാണ്, എൽഡിഎഫും യുഡിഎഫും സംസ്ഥാനത്തെ നശിപ്പിച്ചുവെന്നും ബിജെപി അധികാരത്തിലെത്തിയാൽ എൽഡിഎഫ്, യുഡിഎഫ് അഴിമതി അവസാനിപ്പിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

Leave A Comment