കേരളം

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സി​പി​എം നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഉ​ചി​ത​മാ​യ നി​ല​പാ​ട് സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ അ​റി​യി​ക്കും. നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ നോ​ക്കി​യി​ട്ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സം എ​ക്കാ​ല​ത്തും സം​ര​ക്ഷി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി എ​ല്ലാ​ക്കാ​ല​ത്തും വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ്. പാ​ർ​ട്ടി നി​ല​പാ​ടി​ൽ നി​ല​വി​ൽ മാ​റ്റ​മൊ​ന്നും ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

ക​ഴി​ഞ്ഞ ത​വ​ണ സ​മ​ർ​പ്പി​ച്ച സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ഇ​ന്ന​ത്തെ സാ​മൂ​ഹ്യ പ​രി​ത​സ്ഥി​തി കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു മു​ന്നോ​ട്ടു​പോ​കാ​നാ​ണ് പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം. ആ​ചാ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ പ​ണ്ഡി​ത​രും വി​ദ​ഗ്‌​ധ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി വേ​ണം നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ.

അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ലെ യു​വ​തീ പ്ര​വേ​ശ​ന​ത്തി​ല്‍ നി​ല​പാ​ടി​ൽ  സം​സ്ഥാ​ന സ​ർ​ക്കാ​ർ മ​ല​ക്കം​മ​റി​ഞ്ഞു. യു​വ​തീ പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച നി​ല​പാ​ട് തി​രു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ ആ​ചാ​ര സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും.

Leave A Comment