മുഖ്യമന്ത്രി മലപ്പുറത്ത്; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ
തിരൂർ: മലപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ. കാടാമ്പുഴയിൽ അഞ്ച് പ്രവർത്തകരെയാണ് പോലീസ് കരുതൽ തടങ്കലിലാക്കിയത്. മുഖ്യമന്ത്രിയുടെ ജില്ലയിലെ പരിപാടികളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് പോലീസ് നടപടി.
കഴിഞ്ഞ ദിവസം പാലക്കാട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പട്ടാമ്പി പോലീസ് സ്റ്റേഷന് സമീപത്തുവെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.
Leave A Comment