കേരളം

ആലപ്പുഴ എസ്എഫ്‌ഐയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; പരിശോധിക്കുമെന്ന് ആര്‍ഷോ

ആലപ്പുഴ: എംകോം പ്രവേശനത്തിന് വേണ്ടി വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണം പരിശോധിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ.

എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന നിഖില്‍ തോമസ് എംഎസ്എം കോളജില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിന്‍റെ ആധികാരികത സംബന്ധിച്ച് പരിശോധന നടത്തിവരികയാണെന്ന് ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിഖില്‍ ഹാജരാക്കിയത് വ്യാജസര്‍ട്ടിഫിക്കറ്റല്ല. എംഎസ്എം കോളജില്‍ ബികോം പഠിച്ചുകൊണ്ടിരിക്കെ കോഴ്‌സ് ക്യാന്‍സല്‍ ആക്കിയ ശേഷമാണ് കലിംഗ യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് നിഖില്‍ അറിയിച്ചതെന്ന് ആര്‍ഷോ പറഞ്ഞു.

നിഖിലിനോട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ആര്‍ഷോ പറഞ്ഞു.

Leave A Comment