രണ്ടാം ഘട്ടത്തിൽ മികച്ച പോളിംഗ്; പലയിടത്തും മെഷീൻ പണിമുടക്കി
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ മികച്ച പോളിംഗ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഒമ്പതരെ വരെയുള്ള കണക്ക് പ്രകാരം 16 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
കയ്പമംഗലം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഒന്നാം ബൂത്തിൽ വോട്ടിംഗ് മെഷീനിൽ തകരാറ് പരിഹരിച്ചു. 139 വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് തകരാറ് ഉണ്ടായത്. ഇതിന് മുമ്പ് രണ്ട് തവണയും മെഷീൻ തകരാറ് ഉണ്ടായിരുന്നെങ്കിലും ഇത് പരിഹരിച്ച് വോട്ടിംഗ് നടത്തിയിരുന്നു. എന്നാൽ മൂന്നാമതും മെഷീൻ തകരാറ് ആയതോടെ മെഷീൻ മാറ്റി സ്ഥാപിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു . ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും സീൽ ചെയ്ത് പുതിയത് സ്ഥാപിക്കുകയായിരുന്നു. ശ്രീനാരായപുരം പഞ്ചായത്തിലെ വേക്കോട് ശ്രീസായി വിദ്യാഭവിനിലും മെഷീൻ തകരാറ് ഉണ്ടായിരുന്നു. ഇതും പരിഹരിച്ചിട്ടുണ്ട്. രാവിലെ മുതൽ തന്നെ വോട്ട് ചെയ്യാൻ മിക്ക ബൂത്തുകളിലും തിരക്ക് ഉണ്ടായിയുരുന്നു. മാളയിൽ 11ആം വാർഡിലെ ഒരു ബൂത്തിൽ വോട്ടിംഗ് മെഷീൻ പണിമുടക്കിയതിനാൽ തെരഞ്ഞെടുപ്പ് നടപടികൾ വൈകി
Leave A Comment