ഓപ്പറേഷന് തൂഫാന് എറണാകുളം ജില്ലയില്‍ ഇതുവരെ 377 അറസ്റ്റ്
കൊച്ചി: ഓപ്പറേഷന് തൂഫാന് പരിശോധന തുടങ്ങിയ ശേഷം ജില്ലയില്‍ ഇതുവരെ അറസ്റ്റിലായത് 377 പേര്. ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 16 ദിവസത്തിനകം കൊച്ചി സിറ്റിയില്‍ 232പേരും എറണാകുളം റൂറലില്‍ 145 പേരുമാണ് അറസ്റ്റിലായത്. ജൂൺ രണ്ടിന് ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് ഇന്നലെ വരെ കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ 212 എൻഡിപി എസ് കേസുകൾ രജിസ്റ്റർ ചെയ്തു.
വാണിജ്യാടിസ്ഥാനത്തിലുള്ള ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട രണ്ടു കേസുകളും ചെറിയ അളവിലുള്ള ലഹരി മരുന്നു വില്പന സംബന്ധിച്ച 130 കേസുകളും സ്വന്തം ഉപയോഗത്തിനായി ലഹരി കൈവശം വച്ചതിന് 74 കേസുകളും കൊച്ചി സിറ്റി പോലീസ് രജിസ്റ്റർ ചെയ്തു.
ഇക്കാലയളവിൽ 12.11 കിലോ കഞ്ചാവ്, 444.38 ഗ്രാം എംഡി എം എ, 11 എൽ എസ്ഡി സ്റ്റാമ്പ് , 26.82 ഗ്രാം ഹാഷിഷ് ഓയിൽ, 11.81 ഗ്രാം ബ്രൗൺ ഷുഗർ, 1.93 ഗ്രാം മെറ്റാ ഫിത്തമിൻ എന്നിവയും കൊച്ചി സിറ്റി പോലീസ് പിടിച്ചെടുത്തു.കഞ്ചാവ് ബീഡി - 74 എണ്ണം, കഞ്ചാവ് ചെടി - ഒരെണ്ണം എന്നിവ ഇക്കൂട്ടത്തിൽ ്പെടും.
എറണാകുളം റൂറൽ പോലീസിന്റെ പരിശോധനയിൽ 135 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തു. 100 കിലോ കഞ്ചാവ്, 750 ഗ്രാം ഹാഷിഷ് ഓയിൽ, 10 ഗ്രാം എംഡിഎംഎ എന്നിവയും പിടിച്ചെടുക്കുകയുണ്ടായി.
Leave A Comment