കേരളം

രാ​ഹു​ൽ ഈ​ശ്വ​റി​ന് ജാ​മ്യ​മി​ല്ല; ര​ണ്ട് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ ഈ​ശ്വ​ർ ര​ണ്ട് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് കോ​ട​തി ക​സ്റ്റ‍​ഡി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഗൂ​ഢാ​ലോ​ച​ന പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഓ​ഫീ​സ് സെ​ർ​ച്ച് ചെ​യ്യ​ണ​മെ​ന്നു​മാ​ണ് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പൂ​ജ​പ്പു​ര ജ​യി​ലി​ൽ നി​രാ​ഹാ​രം തു​ട​രു​ക​യാ​യി​രു​ന്നു രാ​ഹു​ൽ ഈ​ശ്വ​ർ. ക്ഷീ​ണ​മു​ള്ള​തി​നാ​ൽ‌ ‍ഡ്രി​പ്പി​ടാ​ൻ രാ​ഹു​ലി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ശ​നി​യാ​ഴ്ച സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്. കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ. അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജ​യി​ലി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന​ത്.

അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മെ​ന്നും ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്താ​നു​ള​ള കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്നു​മാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ വാ​ദം. പ​രാ​തി​ക്കാ​രി​യു​ടെ പേ​രോ വി​വ​ര​ങ്ങ​ളോ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും വാ​ദ​മു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്.

Leave A Comment