കേരളം

തു​ട​ർ​ഭ​ര​ണ വി​വാ​ദം; ക​വി സ​ച്ചി​ദാ​ന​ന്ദ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സി​പി​എം നേ​താ​ക്ക​ൾ

തൃ​ശൂ​ർ: തു​ട​ർ​ഭ​ര​ണ​ത്തി​നെ​തി​രെ നി​ല​പാ​ടെ​ടു​ത്ത ക​വി​യും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നു​മാ​യ കെ. ​സ​ച്ചി​ദാ​ന​ന്ദ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ. സ​ച്ചി​ദാ​ന​ന്ദ​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് കൂ​ടി​ക്കാ​ഴ്ച. സാ​ഹി​ത്യ അ​ക്കാ​ദ​മി ഉ​പാ​ധ്യ​ക്ഷ​ൻ അ​ശോ​ക​ൻ ച​രു​വി​ലും അ​ബ്ദു​ൽ ഖാ​ദ​റി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നും ദൗ​ത്യ​വു​മാ​യി​ട്ട​ല്ല സ​ച്ചി​മാ​ഷേ ക​ണ്ട​തെ​ന്നും കെ.​വി. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ പ്ര​തി​ക​രി​ച്ചു. "കേ​ര​ള​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്ദേ​ശി​ച്ച​ല്ല താ​ൻ അ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നാ​ണ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞ​ത്.

കേ​ര​ള​ത്തി​ലെ ഇ​ട​ത് മൂ​ല്യം അ​റി​യാ​ത്ത ആ​ള​ല്ല അ​ദ്ദേ​ഹം. സ​ച്ചി​ദാ​ന​ന്ദ​ൻ പാ​ര്‍​ട്ടി അം​ഗ​മ​ല്ല. അ​ദ്ദേ​ഹ​ത്തി​ന് വി​മ​ർ​ശി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട് എ​ന്നാ​ണ് ഞ​ങ്ങ​ൾ കാ​ണു​ന്ന​ത്. സ​ച്ചി മാ​ഷു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ഊ​ഷ്മ​ള​മാ​യി​രു​ന്നു. സ​ച്ചി​മാ​ഷ് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​യാ​ളാ​ണ്.

പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും സ​ച്ചി മാ​ഷെ കാ​ണാം. സ​ച്ചി​മാ​ഷി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വാ​ദം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണ്'.-​കെ.​വി. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളു​ടെ യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​ൻ സൈ​ബ​റി​ട​ങ്ങ​ളി​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​ന് ക​ഴി​ഞ്ഞി​ല്ല. ഫാ​സി​സ​ത്തി​നെ​തി​രെ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ആ​ളാ​ണ് താ​ൻ. ഇ​തൊ​ന്നും മ​ന​സി​ലാ​കാ​ത്ത​വ​രോ​ട് മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​ന്ന​തി​ൽ ല​ജ്ജ തോ​ന്നു​ന്നെ​ന്നും ഫേ​സ്ബു​ക്കി​ൽ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ കു​റി​ച്ചു.

Leave A Comment