അതിജീവിതയുടെ പേര് പറഞ്ഞു; സൂരജ് പാലാക്കാരനെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി: കടക്കാവൂർ പോക്സോ കേസിലെ അതിജീവിതയുടെ പേര് വീഡിയോയിൽ വെളിപ്പെടുത്തിയതിൽ യൂടൂബർ സൂരജ് പാലാക്കാരനെതിരെയുള്ള കേസ് സുപ്രീംകോടതി റദ്ദാക്കി.
വീണ്ടും ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന താക്കീതോടെയാണ് സുപ്രീംകോടതി കേസ് റദ്ദാക്കിയത്. ഇരയെ മനപൂർവം നാണം കെടുത്താനല്ല ശ്രമിച്ചതെന്നുകാണിച്ച് സൂരജ് പാലാക്കാരൻ കോടതിയിൽ മാപ്പ് അപേക്ഷ നൽകിയിരുന്നു.
തിരുവനന്തപുരം സൈബർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പോലീസ് സ്റ്റേഷനിലും വിചാരണകോടതിയിലും മാപ്പ് അപേക്ഷ നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
കേസിലെ നടപടികൾ സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്തുതരം ഭാഷയാണ് സൂരജ് പാലാക്കാരൻ യൂട്യൂബിൽ ഉപയോഗിക്കുന്നതെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു.
Leave A Comment