സാബു എം ജേക്കബ് ട്വന്‍റി 20 പ്രവര്‍ത്തകരെ വഞ്ചിച്ചു; പ്രവർത്തകർ കോൺഗ്രസിലേക്ക്
കൊച്ചി: സാബു എം ജേക്കബിനെതിരെ ആരോപണവുമായി ട്വന്‍റി 20യിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നവർ.
എൻഡിഎയിൽ ചേര്‍ന്നുകൊണ്ട് സാബു എം ജേക്കബ് ട്വന്‍റി 20 പ്രവര്‍ത്തകരെ വഞ്ചിച്ചുവെന്നും ജാതിയും മതവും തിരിച്ച് സര്‍വേ നടത്തി അതിന്‍റെ ഫലം ബിജെപിക്ക് വിറ്റുവെന്നും ട്വന്‍റി 20യിൽ നിന്ന് രാജിവെച്ച് കോണ്‍ഗ്രസിൽ ചേരാൻ തീരുമാനിച്ച പ്രവര്‍ത്തകര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രവര്‍ത്തകര്‍ സാബു എം ജേക്കബിനെതിരെ രംഗത്തെത്തിയത്. യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് സാബു എം ജേക്കബ് എൻഡിയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്നും ട്വന്‍റി 20 പാര്‍ട്ടി റിക്രൂട്ടിങ് ഏജന്‍സിയായി മാറിയെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് റസീന പരീദ്, ഐക്കരനാട് പഞ്ചായത്ത് മുൻ അഗം ജീൻ മാവേലി, ട്വന്‍റി20 മഴുവന്നൂര്‍ പഞ്ചായത്ത് കോഓര്‍ഡിനേറ്റര്‍ രെഞ്ചു പുളിഞ്ചോടൻ എന്നിവരാണ് രാജിവെച്ച് കോണ്‍ഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്.
Leave A Comment