കേരളം

അ​ടി​ച്ചു മോ​നെ അ​ടി​ച്ചു; വി​ഷു ബം​പ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​നം VB 135452 എ​ന്ന ടി​ക്ക​റ്റി​ന്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ വി​ഷു ബം​പ​ർ ന​റു​ക്കെ​ടു​ത്തു. ഒ​ന്നാം സ​മ്മാ​ന​മാ​യ 12 കോ​ടി രൂ​പ VB 135452 എ​ന്ന ന​മ്പ​റി​ലു​ള്ള ടി​ക്ക​റ്റാ​ണ്. കൊല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ വി​റ്റ​താ​ണ് ഈ​ടി​ക്ക​റ്റ്.

ര​ണ്ടാം സ​മ്മാ​നം ഒ​രു കോ​ടി രൂ​പ വീ​തം ആ​റ്‌ പ​ര​മ്പ​ര​ക​ള്‍​ക്കും മൂ​ന്നാം സ​മ്മാ​ന​മാ​യി 10 ല​ക്ഷം രൂ​പ വീ​തം ആ​റ്‌ പ​ര​മ്പ​ര​ക​ള്‍​ക്കും നാ​ലാം സ​മ്മാ​ന​മാ​യി അ​ഞ്ച്‌ ല​ക്ഷം രൂ​പ വീ​തം ആ​റ്‌ പ​ര​മ്പ​ര​ക​ള്‍​ക്കും ല​ഭി​ക്കും. കൂ​ടാ​തെ 5000, 2000, 1000, 500, 300 വീ​തം രൂ​പ സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കു​ന്ന നി​ല​യി​ലാ​ണ് സ​മ്മാ​ന​ഘ​ട​ന.

വി​ഷു ബം​പ​ർ ഭാ​ഗ്യ​ക്കു​റി​യി​ൽ റി​ക്കാ​ർ​ഡ് വി​ൽ​പ്പ​ന​യാ​ണ് ന​ട​ന്ന​ത്. അ​ച്ച​ടി​ച്ച 45 ല​ക്ഷം ടി​ക്ക​റ്റു​ക​ളും ഏ​ജ​ന്‍റു​മാ​ർ​ക്ക് വി​റ്റു​വെ​ന്ന് ഭാ​ഗ്യ​ക്കു​റി ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ടി​ക്ക​റ്റു​ക​ൾ വി​റ്റ​ത്.

Leave A Comment