'ഇനി ആവർത്തിക്കില്ല'; മദ്യപിച്ച് വാഹനം ഓടിച്ചവര്‍ക്ക് പോലീസിന്റെ ഇമ്പോസിഷൻ
കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ചവര്‍ക്ക് ഇമ്പോസിഷന്‍ ശിക്ഷ വിധിച്ച് തൃപ്പൂണിത്തുറ പോലീസ്. നിയമ നടപടികള്‍ക്ക് പുറമേ, ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ലെന്ന് 1000 തവണ ഇന്പോസിഷൻ എഴുതിച്ചാണ് ഡ്രൈവര്‍മാരെ പോലീസ് വിട്ടയച്ചത്.
കഴിഞ്ഞ ദിവസങ്ങളായി പിടികൂടിയ 16 ബസ് ഡ്രൈവര്‍മാരെ കൊണ്ടാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ വച്ച് ഇമ്പോസിഷന്‍ എഴുതിച്ചത്.
ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. അതേസമയം, ഇമ്പോസിഷന്‍ നടപടിക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. ഇത്തരം നടപടികള്‍ പ്രാകൃതമാണെന്നാണ് ഇവരുടെ വാദം.
Leave A Comment