പ്രാദേശികം

വാഹനാപകടത്തിൽ പരിക്കേറ്റ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു

അഷ്ടമിച്ചിറ: വാഹനാപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന എഞ്ചിനിയറിങ്ങ് കോളെജ് വിദ്യാർത്ഥി അമൽ കൃഷ്ണ (22) മരിച്ചു. അഷ്ടമിച്ചിറയിൽ ന്യൂലൈറ്റ് ഇലക്ട്രിക്കൽസ്  സ്ഥാപന ഉടമയായ കുഴിക്കാട്ടുശ്ശേരി കണ്ണത്ത് അനിൽകുമാറിൻ്റെയും ലിജിയുടെയും മകനാണ്. വെട്ടിക്കാട്ടിരി ജ്യോതി എഞ്ചിനിയറിങ്ങ് കോളെജിൽ മെക്കട്രോണിക്സ് അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. 

ഹോസ്റ്റലിൽ താമസിച്ച് പരീക്ഷക്ക് തയ്യാറെടുത്തു കൊണ്ടിരുന്ന അമൽ മാർച്ച് 6 തിങ്കൾ രാത്രി 1.45 ന് സഹപാഠിയുടെ ബൈക്കിന് പുറകിലിരുന്ന് ചായ കഴിക്കാൻ പോകുമ്പോൾ ബൈക്കിൽ വെട്ടിക്കാട്ടിരി നെടുമ്പറ ഭാഗത്ത്‌ വച്ച് അടയ്ക്ക കയറ്റിവന്ന മിനിലോറി ഇടിക്കുകയായിരുന്നു. തെറിച്ചുവീണ അമലിൻ്റെ ശരീരത്തിലൂടെ വണ്ടി കയറിയിറങ്ങി. 

തൃശൂർ മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ  കൊയമ്പത്തൂർ ഗംഗ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് വലതുകാൽ അരയ്ക്ക് താഴെ വച്ച് മുറിച്ചു മാറ്റിയിരുന്നു. ഇന്ന് രാവിലെ 9.30ന് മരണം സംഭവിച്ചു. 

പോലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളെജ് മോർച്ചറിയിൽ. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചക്ക് 2 മണിക്ക് കുഴിക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

Leave A Comment