കരൾ മാറ്റി വയ്ക്കണം; യുവതി ചികിത്സ സഹായം തേടുന്നു
അന്നമനട: കരൾ രോഗ ബാധിതയായ യുവതി ചികിത്സ സഹായം തേടുന്നു. അന്നമനട മേലഡൂർ പുഞ്ചിരി നഗർ ആനാമ്പലത്ത് ദിനിൽകുമാർ ഭാര്യ 41 വയസുള്ള റീനയാണ് ഉദാരമതികളുടെ സഹായം തേടുന്നത്.
ഗുരുതര കരൾ രോഗം ബാധിച്ച റീന എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. റീനയുടെ ജീവൻ നില നിർത്തണമെങ്കിൽ കരൾ മാറ്റി വയ്ക്കണം എന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിന് വലിയൊരു തുക ചിലവുണ്ട്.
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ്. ഈ നിർധന കുടുംബത്തെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് ഇനി പറയുന്ന അഡ്രസിൽ സഹായം അയക്കാവുന്നതാണ്.
Customer Name : MR. DINILKUMAR A K
Account No: 0178053000015852
Ifsc : SIBL0000178
South indian bank, Meladoor branch
Leave A Comment