പ്രാദേശികം

യൂത്ത് ലീഗ് കൊടുങ്ങല്ലൂർ മണ്ഡലം :അലിയാർ പ്രസിഡന്റ് സിറാജ് ജനറൽ സെക്രട്ടറി

വെള്ളാങ്ങല്ലൂർ : മുസ്‌ലിം യൂത്ത് ലീഗ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി നിർദ്ദേശനുസരണം വിളിച്ചു ചേർത്ത പ്രത്യേക നിയോജക മണ്ഡലം കൺവെൻഷൻ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി അലിയാർ കടലായി (പ്രസിഡണ്ട്‌ )ഇ എസ് സിറാജ് (ജനറൽ സെക്രട്ടറി ) റാഫി പുത്തഞ്ചിറ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

വാഹിദ് പുല്ലൂറ്റ്,ഷഫീഖ് അന്നമനട എന്നിവരെ വൈസ് പ്രസിഡണ്ട്‌മാരായും ഒ എം ഇസ്മായിൽ, നാദിർ മാള എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

വെള്ളാങ്ങല്ലൂർ മുസ്‌ലിം ലീഗ് ഓഫീസിൽ ചേർന്ന കൺവെൻഷൻ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്‌ എ എം സനൗഫൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് സംഘടനാ റിപ്പോർട്ടിങ് നടത്തി. ജില്ലാ സെക്രട്ടറി ടി എ ഫഹദ് റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.

പി കെ എം അഷ്‌റഫ്‌, കെ എ സദക്കത്തുള്ള, പി ഐ നിസാർ പുത്തഞ്ചിറ,സൈദു മുഹമ്മദ്‌ മാരേക്കാട്,ഷഫീഖ് മാരേക്കാട് എന്നിവർ സംസാരിച്ചു.

Leave A Comment