പ്രാദേശികം

ചാലക്കുടിയിൽ ആരോഗ്യവകുപ്പിന്റെ പരിശോധന: പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു

ചാലക്കുടി: ചാലക്കുടി താലൂക് ആശുപത്രിയിലെ ക്യാന്റീനിലും നഗരസഭയിലെ വിവിധ ഹോട്ടലുകളിലും ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും കറുത്തിരുണ്ട പാചക യോഗ്യമല്ലാത്ത എണ്ണയും പിടികൂടി.

ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മീൻ വറുത്തത്, ചിക്കൻ,  പാകം ചെയ്ത കടല , ദിവസങ്ങൾ പഴക്കമുള്ള ചോറ് , പാകം ചെയ്യാത്ത മാംസം, ചപ്പാത്തി, ഗ്രേവി, നീണ്ടകാലം ആവർത്തിച്ച് പാചകത്തിന് ഉപയോഗിച്ച കരിഓയിലിന്റെ അവസ്ഥയിലുള്ള എണ്ണ എന്നിവയും പിടികൂടി.
.
ചാലക്കുടി താലൂക് ആശുപതിയിലെ ക്യാന്റീനിൽ നിന്നും പഴകിയ ചോറും കരിഓയിലിന്റെ അവസ്ഥയിലുള്ള എണ്ണയും പിടികൂടി. ചാലക്കുടി സൗത്ത് ജംഗ്ഷനിലെ ഹോട്ടലുകളായ മലബാർ പാലസിൽ നിന്നും കടല, മീൻ, ചിക്കൻ, എന്നിവയും ഹൈവെയിലേക്കുള്ള എൻട്രൻസിനടുത്തുള്ള അനസ് ഹോട്ടലിൽ നിന്നും വറുത്ത ചിക്കൻ, അരപ്പ്, ചിക്കൻ കറി എന്നിവയും , അമ്മച്ചി ഹോട്ടലിൽ നിന്നും ഗ്രേവി, ചപ്പാത്തി, എന്നിവയുമാണ് പിടികൂടിയത്.

 പിടിച്ചെടുത്ത പഴകിയ ഭക്ഷണം ഹോട്ടലിന്റെ  നഗരസഭാ ഓഫീസിനു മുന്നിൽ പ്രദർശിപ്പിച്ചു നഗരസഭ ആരോഗ്യ വിഭാഗത്തിലെ സൂപ്പർ വൈസർ രമേശൻ കെ. പി. രാജേഷ് ആർ, മനോജ്‌ കുമാർ, സുമിത സുനിൽ എന്നിവരടങ്ങിയ സംഘമാണ് ഹോട്ടലുകളിൽ പരിശോധന നടത്തി പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്.

Leave A Comment