മാള അൽ അസ്ഹർ സെൻട്രൽ സ്കൂൾ 20മത് വാർഷികം
മാള : ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള വിവിധങ്ങളായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലവസരങ്ങളിലേക്കും പ്രവേശനം നേടാൻ വിദ്യാർത്ഥികളെ നേരത്തെ തന്നെ സജ്ജരാക്കേണ്ടതുണ്ടെന്നും ഇതിനാവശ്യമായ മത്സര പരീക്ഷകൾക്കുള്ള പരിശീലനങ്ങൾ സ്കൂളുകൾ നേരത്തെ തുടങ്ങേണ്ടതുണ്ടെന്നും മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ് ഐ പി എസ് പറഞ്ഞു.
മാള അൽ-അസ്ഹർ സെൻട്രൽ സ്ക്കൂൾ 20 - മത് വാർഷികാഘോഷം
(പെനാച്ച് - 23 )ഉദ്ഘാടനം ചെയ്യുകയായി
രുന്നു അദ്ദേഹം.
അൽ അസ്ഹർ സ്കൂൾ രാജ്യത്തെ ഏറ്റവും മികച്ച പരിശീലക സ്ഥാപനങ്ങളുമായി ധാരണ പത്രങ്ങൾ ചർച്ച ചെയ്ത് വരിയാണെന്നും രാജ്യത്ത് എല്ലാ വർഷവും നടക്കുന്ന അഞ്ഞൂറിലധികം മത്സര പരീക്ഷകളെ സമഗ്രമായി നേരിടാൻ വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് ലക്ഷ്യമെന്നും അൽ അസ്ഹറിന്റെ പുതിയ ചെയർമാനായി സ്ഥാനമേറ്റെടുത്ത പി.എം.എ.കാദർ പറഞ്ഞു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും അംഗപരിമിതയുമായ നജ്മാ നാസറിനെ സ്കൂളിന്റെ അംബാസഡറായി ചെയർമാൻ പ്രഖ്യാപിച്ചു.
സമ്മേളനത്തിൽ ഡോ:
കെ.കെ. സലാം, നാസിറുദ്ദീൻ,
നജ്മ നാസർ, പ്രിൻസിപ്പൽ
എവ്വ്ലിൻ ഡി റോസ്,
ജനറൽ സെക്രട്ടറി കെ.എം.എ.ജലീൽ, സ്റ്റാഫ് സെക്രട്ടറി
ബീന എന്നിവർ
പ്രസംഗിച്ചു.
Leave A Comment