പ്രാദേശികം

സ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥിനിയെ മിഠായി നൽകി തട്ടികൊണ്ട് പോകാൻ ശ്രമം

കൊടുങ്ങല്ലൂർ: സ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥിനിയെ മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് തട്ടികൊണ്ട് പോകാൻ ശ്രമം. മിഠായി വാങ്ങാൻ കൂട്ടാക്കാതെ നിന്നപ്പോൾ സിറിഞ്ച് എടുത്ത് കുത്താനും  ശ്രമം.  പുല്ലൂറ്റ് കോഴിക്കടയിൽ താമസിക്കുന്ന ആറാം ക്ലാസ്സു വിദ്യാർത്ഥിനിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് നാലര മണിക്ക് ചാപ്പാറയിൽ ബസ് ഇറങ്ങി വീട്ടിലേക്കു പോകുന്ന വഴിയിൽ സ്റ്റാർ നഗറിൽ വച്ചാണ് സംഭവം. ഈ വഴിയിൽ ബൈക്കിൽ എത്തിയ യുവാവ് കുട്ടിയെ തടഞ്ഞ് നിർത്തി മിഠായി കാണിച്ച് വശത്താക്കാൻ ശ്രമിച്ചു. മധുരം നിരസിച്ച കുട്ടിയുടെ അടുത്തേക്ക് സിറിഞ്ച് എടുത്ത് ഉയർത്തി കുത്താനുള്ള ശ്രമത്തിനിടയിൽ ഓടി രക്ഷപ്പെട്ടതു മൂലം ജീവൻ തിരിച്ചുകിട്ടി. നാട്ടുകാരും പോലീസും ചേർന്ന് അന്വേഷിച്ചെങ്കിലും ആളെ കണ്ടു പിടിക്കാനായില്ല. 

സാധാരണ പൊക്കമുള്ള യുവാവ് തലയിൽ ഹെൽമറ്റിന് പകരം തൊപ്പി പോലെയുള്ള വസ്തുവാണ്  ധരിച്ചിരിക്കുന്നത്. മഞ്ഞകളറുള്ള ഒരു ദ്രാവകമാണ് സിറിഞ്ചിൽ ഉള്ളതെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. പിതാവ് പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.

Leave A Comment