ചാപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാനക്കാരനായ വിദ്യാർത്ഥിയെ കാണാതായി
കൊടുങ്ങല്ലൂർ: ചാപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാനക്കാരനായ വിദ്യാർത്ഥിയെ കാണാതായി. വി.കെ രാജൻ സ്മാരക ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി
ജസ്റ്റിൻ ദാവൂദ്(17) നെയാണ് ചാപ്പാറ പുഴയിൽ കാണാതായത്.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
പുഴയിൽ നീന്താനിറങ്ങിയ ജസ്റ്റിൻ മുങ്ങിത്താഴുകയായിരുന്നു.
കരയിലുണ്ടായിരുന്ന മറ്റു കുട്ടികൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ ആരംഭിച്ചു.
Leave A Comment