അങ്കമാലിയിലെ പ്രമുഖ വെടിമരുന്ന്‍ വ്യാപാരിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
ചാലക്കുടി : ജനവാസ മേഖലയില്‍ ഇടിമില്ലിന്റെ മറവില്‍ വെസ്റ്റ് കൊരട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത പടക്ക നിര്‍മ്മാണ ശാലയിലേക്ക് വെടി മരുന്ന് നല്‍കിയ അങ്കമാലിയിലെ പ്രമുഖ വെടിമരുന്ന്‍ വ്യാപാരിക്കായി കൊരട്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യാതുരു വിധ സുരക്ഷയുമില്ലാതെയാണ് വീടിനോട് ചേര്‍ന്നുള്ള വിവിധ ഷെഡുകളില്‍ നിന്നായി നൂറിലധികം കിലോ വെടിമരുന്നും,മറ്റു പടക്ക നിര്‍മ്മാണ സാധനനങ്ങളും കഴിഞ്ഞ ദിവസം കണ്ണംമ്പുഴ വര്‍ഗ്ഗീസന്റെ വീട്ടില്‍ നിന്ന് കൊരട്ടി പോലീസ് പിടികൂടിയത്. ലക്ഷകണക്കിന് രൂപയുടെ പടക്കങ്ങളും,ഗുണ്ടുകളും ലൈസന്‍സുള്ള മറ്റൊരു കച്ചവടക്കാരന്റെ സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റി,ഇവിടെ സുക്ഷിച്ചിരിക്കുന്ന സാധനങ്ങളും മറ്റും പോലീസിന്റെ നേതൃത്വത്തില്‍ വിശിദമായ പരിശോധന നടത്തുന്നതാണ്.
ഇയാളുടെ വലിയ വീടിന്‍റെ ചുറ്റും വിവിധ ഷെഡുകളിലാണ് വെടിമരുന്നുകളും,അനുബന്ധ സാധനങ്ങളും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പടക്കങ്ങളും, ഗുണ്ടുകളും മറ്റും
സൂക്ഷിച്ചിരുന്നത്.എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ഫയര്‍ഫോഴ്‌സിന് പോലും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കാത്തിടത്താണ് വര്‍ഗ്ഗീസിന്റെ വീട് സ്ഥിതി ചെയ്തിരുന്നത്.
വര്‍ഷങ്ങളായി വെടിമരുന്ന് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീസ് ഒരു വര്‍ഷത്തിലധികമായി സ്വന്തമായി നിര്‍മ്മാണം തുടങ്ങിയിട്ടെന്ന് പോലീസിനോട് പറഞ്ഞു.
അടുത്ത പ്രദേശത്തെ തിരുനാളിനും,കടകളിലേക്കുമായി പടക്കവും,ഗുഡുകളും മറ്റും നിര്‍മ്മിച്ചു നല്‍കിയിരുന്നത് വര്‍ഗ്ഗീസാണ്.അങ്കമാലിയിലെ പടക്ക നിര്‍മ്മാണ ശാലയിലെ ജീവനക്കാരനായിരുന്നു. വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലാണ് എറണാകുളം ജില്ലയിലെ തിരുനാളുകള്‍ക്കും,ഉത്സവങ്ങള്‍ക്കും പടക്കവും നിര്‍മ്മിച്ച് നല്‍കിയിരുന്നതെന്നും പറയപ്പെടുന്നു.
Leave A Comment