പ്രാദേശികം

ചാലക്കുടി അടിപ്പാത നിര്‍മ്മാണം പൂര്‍ണ്ണമായും നിലച്ചു

ചാലക്കുടി : കോടതി ജങ്ഷനിലെ അടിപ്പാത നിര്‍മ്മാണം പൂര്‍ണ്ണമായും നിലച്ചു. മണ്ണ് ലഭിക്കാത്തതാണ് പ്രവര്‍ത്തികള്‍ നിലക്കാന്‍ കാരണമായത്. നേരത്തെ ലഭിച്ച പെര്‍മിറ്റ് പ്രകാരം ജനുവരി 30വരെയായിരുന്നു മണ്ണെടുക്കാന്‍ അനുവദിച്ചിരുന്ന കാലാവധി. കാലാവധി പൂര്‍ത്തിയായതോടെ മണ്ണെടുപ്പ് നിര്‍ത്തിവെപ്പിച്ചിക്കുകയാണ്. 

ഒരു മാസം മുമ്പ് മണ്ണെടുക്കാന്‍ അനുമതി ലഭിച്ചെങ്കിലും പ്രദേശവാസികളുടെ സമരം മൂലം മണ്ണെടുപ്പ് കൃത്യമായി നടത്താനായില്ല. ഏകദേശം രണ്ടാഴ്ച ഇടവിട്ട ദിവസങ്ങളിലാണ് മണ്ണെടുക്കാന്‍ സാധിച്ചത്. പുതിയ അനുമതി ലഭിച്ചാല്‍ മാത്രമേ നിര്‍മ്മാണം പുനരാരംഭിക്കാനാകൂ. ഇതിനായി കരാറുകാര്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പിനും ജില്ലാ ഭരണകൂടത്തിനും കത്ത് നല്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരേയും അനുമതി ലഭിച്ചിട്ടില്ല.

Leave A Comment