ഇന്ധന സെസിനെ ന്യായീകരിച്ച് കെ ടി ജലീൽ; രണ്ടു രൂപ പെൻഷൻ നൽകാനെന്ന് വിശദീകരണം
മാള: ക്ഷേമപെൻഷൻ വിതരണം ചെയ്യാനാണ് ഇന്ധന സെസ് ഏർപ്പെടുത്തിയതെന്ന് കെ ടി ജലീൽ പറഞ്ഞു. മാളയിൽ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുത്ത് സംസാരിക്കുകയാണ് ഇന്ധന സെസിനെ ന്യായീകരിച്ച് കെ ടി ജലീൽ പ്രസംഗിച്ചത്. ഇച്ഛാശക്തിയുള്ള ഒരു നേതാവാണ് കേരളം ഭരിക്കുന്നത്. നിലവിൽ 1600 രൂപയാണ് പെൻഷനായി ലഭിച്ചുകൊണ്ടിരിക്കുന്നത്. അഞ്ചുവർഷം തികയുമ്പോൾ പെൻഷൻ തുക 2000 രൂപയാക്കി വർദ്ധിപ്പിക്കും എന്നുള്ള മുഖ്യമന്ത്രിയുടെ വാക്ക് നമ്മൾ ഓർക്കേണ്ടതുണ്ടെന്നും കെ ടി ജലീൽ പറഞ്ഞു. ക്ഷേമപെൻഷൻ തടഞ്ഞു വെച്ചവരാണ് യുഡിഎഫുകാർ. വെറും രണ്ടു രൂപ മാത്രമാണ് സെസ് ആയി ഏർപ്പെടുത്തിയിരിക്കുന്നത്. ജലീൽ പറഞ്ഞു.

Leave A Comment