കൃഷ്ണൻകോട്ടയില്‍ തെരുവ് നായയുടെ ആക്രമണം; ' നാല് പേർക്ക് പരിക്ക്
കൃഷ്ണൻകോട്ട: തെരുവ് നായയുടെ ആക്രമണത്തിൽ ഏഴര വയസ്സുകാരിക്ക് ഉൾപ്പെടെ 4 പേർക്ക് പരിക്ക്. വേലിക്കകത്തോട്ട് ബെൽവീന (ഏഴര), വേലിക്കകത്തോട്ട് ഫ്രാൻസിസ് (60), കരിയ്ക്കപറമ്പിൽ ഷൈല (48), കളത്തിൽ എമിലി (60) എന്നിവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്ന്‍ വൈകിട്ട് അഞ്ചോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ബെൽവീനയെയാണ് ഓടിയെത്തിയ ചെറിയ നായ്ക്കുട്ടി ആദ്യം കടിച്ചത്. തുടർന്ന് സമീപ വീടുകളിലുള്ള മറ്റ് 3 പേരെയും കടിച്ചു.
നായ്ക്കുട്ടി അവശനിലയിൽ ആയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. നായ്ക്കുട്ടിയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.
Leave A Comment