പ്രാദേശികം

ആളൂരില്‍ സ്വർണ കവർച്ച പ്രതിയെ തേടിയെത്തിയപ്പോള്‍ കണ്ടെടുത്തത് വാറ്റുചാരായ സാമഗ്രികള്‍

ആളൂര്‍: ആളൂരിൽ സ്വർണ കവർച്ച നടത്തിയ വീട്ടിൽ അന്വേഷണത്തിന് എത്തിയ പോലീസ് നായ മണം പിടിച്ച് ഓടിയെത്തിയത് ഏകദേശം  അഞ്ഞൂറോളം മീറ്റർ മാറിസ്വാകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ.  ആളൊഴിഞ്ഞ പറമ്പിൽ  എത്തിയ പോലീസിന്  അവിടെ നിന്ന്‍  കണ്ടെത്തനായത് ചാരായം വാറ്റുവാൻ തയ്യാറാക്കിയ വാഷ്.   ഇതോടെ സ്ഥലം നോക്കി നടത്താൻ ഏല്പ്പിച്ച കോഴിക്കോട് സ്വദേശിയെ പോലീസ് പൊക്കി. ഇയാള്‍ താമസിക്കുന്ന ഷെഡിൽ നിന്നാണ് വാഷ് കണ്ടെത്തിയത്.  ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടെ പോലീസുകാരെ കബളിപ്പിച്ച്‌ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
 
ഏകദേശം രണ്ടു മണിക്കൂറോളം പതിനെട്ടോളം പോലീസുകാരുടെ നിരീക്ഷണത്തിൽ ചോദ്യം ചെയ്യുന്നതിനിടെയാണ്   ഇയാൾ ഓടി രക്ഷപ്പെട്ടത്. മോഷണക്കേസ് പ്രതിയെ തേടിയെത്തിയ പോലീസിന് അവിചാരിതമായി വീണു കിട്ടിയ  ചാരയ ക്കേസിലെ സൂക്ഷിപ്പുകാരനെഇതോടെ  കൈവിടെണ്ടി വന്നു.   ഓടി രക്ഷപ്പെട്ട ഇയാളെ ഇതുവരെ പിടി കൂടുവാൻ സാധിക്കാത്തത്   ജനങ്ങൾക്കിടയിൽ പോലീസിന് ഏറെ നാണക്കെടായിരിക്കുകയാണ്.

Leave A Comment