പ്രാദേശികം

പെരുന്നാൾ പുടവ വിതരണം നടത്തി

വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയും പഞ്ചായത്ത് ഗ്ലോബൽ കെ. എം. സി. സി. യും സംയുക്തമായി പഞ്ചായത്തിലെ 15 വയസിന് താഴെയുള്ള 150 ഓളം കുട്ടികൾക്ക് പെരുന്നാൾ പുടവ വിതരണം ചെയ്തു.

ചടങ്ങിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം. കെ. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് നൗഷാദ് വാളൂർ യോഗം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നൗഫൽ മുഖ്യ പ്രഭാഷണം നടത്തി.
റംസാൻ റിലീഫിന്റെ ഭാഗമായി'മലാഭിസുൽ ഈദ് 'എന്ന പേരിൽ സംഘടിപ്പിച്ച പെരുന്നാൾ വസ്ത്രത്തിന്‍റെ ശാഖ തല കൂപ്പൺ കൈമാറ്റം കരൂപ്പടന്ന പള്ളിനട മുസ്‌ലീം ലീഗ് പ്രസിഡന്റ് പി. എ. അബ്ദുള്‍ മജീദിനു കൈമാറി പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം. കെ.  ഇബ്രാഹിം ഹാജി നിർവഹിച്ചു.

Leave A Comment