അനധികൃത വില്പനക്ക് കൊണ്ട് പോയ വിദേശമദ്യം ചാലക്കുടി എക്സ്സൈസ് പിടികൂടി
ചാലക്കുടി: അതിരപ്പിള്ളി മേഖലയിൽ അനധികൃതമായി വില്പനക്ക് കൊണ്ട് പോകുകയായിരുന്ന വിദേശ മദ്യവുമായി ഒരാളെ ചാലക്കുടി എക്സ്സൈസ് പിടികൂടി. വെറ്റിലപ്പാറ കാട്ടുകണ്ടതിൽ ഭദ്രനെയാണ് 10,000രൂപ വില വരുന്ന 24 കുപ്പി വിദേശ മദ്യവുമായി ചാലക്കുടിയിൽ വെച്ച് എക്സ്സൈസ് പിടികൂടിയത്.
അതിരപ്പിള്ളി മേഖലയിലും ആദിവാസി ഊരുകളിലും അമിത വില ഈടാക്കി അനധികൃതമായി മദ്യ വില്പന നടക്കുന്നുണ്ടെന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി എക്സ്സൈസ് നടത്തിയ പതിവ് പരിശോധനയിലാണ് ആനമല ജംഗ്ഷനിലെ അതിരപ്പിള്ളിക്ക് പോകുന്ന ബസ്റ്റോപ്പിൽ സംശയതീതമായ സാഹചര്യത്തിൽ നിന്ന ഭദ്രനെ പിടികൂടുകയും ചെയ്തത്.
അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ജിന്റോ ജോൺ സി, പ്രിവൻറ്റീവ് ഓഫിസർ മാന്മധൻ കെ. എസ്. , പ്രൈവൻറ്റീവ് ഓഫിസർ ഗ്രേഡ് ചന്ദ്രൻ സി. കെ , സിവിൽ എക്സ്സൈസ് ഓഫിസർ ബിപിൻ കെ. വിൻസെന്റ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Leave A Comment