മാളയില്‍ നിന്ന് ബ്രിഗേഡിയർ ഷീന പി ഡി, മേജർ ജനറൽ പദവിയിലേക്ക്
ഡൽഹി: ഇന്ത്യൻ മിലിട്ടറി നഴ്സിംഗ് സർവീസിലെ ഏറ്റവും ഉയർന്ന മേജർ ജനറൽ പദവി സ്വീകരിച്ച്, ഡൽഹി ആർമി റിസേർച് ആൻഡ് റെഫറൽ ഹോസ്പ്പിറ്റലിലെ പ്രിൻസിപ്പൽ മേട്രനായി, മേജർ ജനറൽ ഷീന പി ഡി, നിയമിതയായി. മാള - വടമ സ്വദേശി ചേര്യേക്കര ജോയ് ആണ് ഭർത്താവ്.മേജർ ജനറൽ ഷീന പി ഡി, 1985-ൽ മിലിട്ടറി നഴ്‌സിംഗ് സർവീസിൽ പ്രവേശിച്ചു.1994-ൽ മുംബൈയിലെ പ്രശസ്തമായ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്ന് ഓങ്കോളജി നഴ്‌സിംഗിൽ സ്പെഷ്യാലിറ്റി നേടുകയും വിവിധ സായുധ സേനാ ആശുപത്രികളിൽ 20 വർഷം നഴ്‌സ് ഓങ്കോളജിസ്റ്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 2012-ൽ പൂനെയിലെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹോസ്പിറ്റൽ ആൻഡ് ഹെൽത് കെയർ മാനേജ്‌മെന്റിൽ പിജി ഡിപ്ലോമ കരസ്ഥമാക്കി.
2012-ൽ അഡ്മിനിസ്‌ട്രേറ്റീവ് അപ്പോയിന്റ്‌മെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവർ ഡൽഹിയിലെ ഇന്റഗ്രേറ്റഡ് ഹെഡ് ക്വാർട്ടേഴ്‌സ് ഓഫ് ആർമിയിൽ (ഡിജിഎംഎസ്) കേണൽ ട്രെയ്‌നിംഗ് (എം എൻ എസ്), ബ്രിഗേഡിയർ അഡ്മിൻ (എം എൻ എസ്) എന്നീ സ്റ്റാഫ് നിയമനങ്ങളിൽ സേവനമനുഷ്ഠിച്ചു. ജമ്മു കശ്മീരിലെ കൗണ്ടർ ഇൻസർജൻസി ഓപ്പറേഷൻ ഏരിയ ഉധംപൂർ നോർത്തേൺ കമാൻഡ് ഹോസ്പിറ്റലിന്റെ ബ്രിഗേഡിയർ പ്രിൻസിപ്പൽ മേട്രണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Leave A Comment