പ്രാദേശികം

മരിച്ചത് മാള സ്വദേശിയോ?, ഗോവയില്‍ ബന്ധുക്കളെ കാത്ത് ഒരു മൃതദേഹം മോര്‍ച്ചറിയില്‍

ഗോവ: ഗോവയിൽ മാള സ്വദേശിയുടെ മൃതദേഹം ബന്ധുക്കളെ കണ്ടെത്താൻ കഴിയാതെ ബാംബോളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഗോവ ബാഗയിൽ കർമ്മ ഗ്രൂപ്പ് റിസോർട്ട് അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്ന മലയാളിയുടെ മൃതദേഹമാണ് മൂന്നു ദിവസങ്ങളായി മോർച്ചറിയിൽ ഉള്ളത്. 

വര്‍ഷങ്ങളായി കോസ്റ്റ ഗാർഡിൽ ജോലി ചെയ്തതിനു ശേഷം പോർവരിം ഡെൽഫിനോ കേരളം അപ്പം പ്ലസ് ഹോട്ടൽ നടത്തി വന്നിരുന്ന സൈമൺ വറീത് കളപ്പുരയ്ക്കൽ എന്നയാളുടെ മൃതദേഹമാണ് ഇത്. തൃശൂർ മാള സ്വദേശിയാണെന്നാണ് അവിടുള്ളവര്രുടെ നിഗമനം. 

ഇദ്ദേഹത്തിന്റെ മറ്റു വിവരങ്ങളോ ബന്ധുക്കളെക്കുറിച്ചോ ഒരു വിവരവും അറിയാൻ കഴിയാത്തതിനാൽ മൃതദേഹം എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് അധികൃതർ.

Leave A Comment