മൂന്നാം വർഷവും കാവ്യകേളി മത്സരത്തിൽ എ ഗ്രേഡ് നേടി അമോഘ് എം നായർ
മാള: മൂന്നാം വർഷവും തുടർച്ചയായി കാവ്യകേളി മത്സരത്തിൽ എ ഗ്രേഡ് പൊരുതി നേടി അമോഘ് എം നായർ. മാള സെൻ്റ് ആൻ്റണീസ് എച്ച് എസ് എസ് വിദ്യാർത്ഥിയാണ് അമോഘ് എം നായർ.അഷ്ടമിച്ചിറ ജി എസ് എച്ച് എസ് എസ് ൽ പഠിക്കുമ്പോൾ മുതൽ തുടർച്ചയായി 3 വർഷങ്ങളായി എ ഗ്രേഡ് നേടുന്നുണ്ട് ഈ പ്രതിഭ. ജി എസ് എച്ച് എസ് അഷ്ടമിച്ചിറയിലെ അധ്യാപിക സ്മിത പി. മേനോൻ്റേയും കാനറാ ബാങ്ക് ഉദ്യോഗസ്ഥൻ മനോജ് കെ നായരുടേയും മകനാണ് അമോഘ് എം നായർ.
Leave A Comment