ചാലക്കുടിയിൽ പ്ലാസ്റ്റിക് ശേഖരണ ഷെഡിൽ വൻ തീ പിടുത്തം
ചാലക്കുടി: ചാലക്കുടിയിൽ പ്ലാസ്റ്റിക് ശേഖരണ ഷെഡിൽ വൻ അഗ്നി ബാധ. ചാലക്കുടി നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിന് പുറകിൽ ഉള്ള മാലിന്യ ശേഖരണ പ്ലാന്‍റില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. ആറോളം ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്. വെള്ളം തീരുന്നതനുസരിച്ച് വീണ്ടും വീണ്ടും നിറച്ച് വന്ന് അണക്കാനാണ് ശ്രമം നടക്കുന്നത് നിരവധി സ്ഥപനങ്ങളും വീടുകളും സമീപത്ത് ഉണ്ട്. വന്‍ തോതില്‍ പുക ഉയരുന്നതിനാല്‍ പ്രദേശത്തെ വീടുകളില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു. രണ്ടു ദിവസമായി ലോഡ് കയറി പോകാതിരുന്നതിനാൽ ഇവിടെ അളവിൽ കൂടുതൽ പ്ലാസ്റ്റിക് ഉണ്ടായിരുന്നു. നഗരസഭയുടെ അനാസ്ഥയാണ് തീ പിടുത്തത്തിനു കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുപതോളം തൊഴിലാളികൾ പ്ലാസ്റ്റിക് തരം തിരിക്കുന്ന ജോലി ചെയ്യുന്നതിനിടയിലാണ് തീ പിടുത്തം ഉണ്ടായത് ഉടനെ ജീവനക്കാർ പുറത്തേക്ക് ഇറങ്ങിയതിനാൽ അപകടം ഒഴിവായി. പരിസരത്ത് ഇപ്പോഴും പുക നിറഞ്ഞ അവസ്ഥയാണ്.
Leave A Comment