പ്രാദേശികം

കേബിൾ ടിവി സ്ഥാപക നേതാവായിരുന്ന എൻ.എച്ച് അൻവറിന്റെ ഓർമ്മ ദിനം ഇന്ന്

മാള: കേബിൾ ടിവി സ്ഥാപക നേതാവും ദീർഘകാലം  സി ഓ എ സംസ്‌ഥാന പ്രസിഡന്റും ആയിരുന്ന എൻ.എച്ച് അൻവറിന്റെ ഓർമ്മ ദിനം ഇന്ന്. അദ്ദേഹത്തിന്റെ എട്ടാമത് ചരമ വാർഷിക ദിനമായ മെയ് ഏഴിന്   മേഖല കേന്ദ്രങ്ങളിലും ഡിസ്ട്രിബൂഷൻ സെന്ററുകളിലും   പതാക ഉയർത്തൽ ചടങ്ങും അനുസ്‌മരണവും നടന്നു. 

മാള മേഖലയിൽ നടന്ന ചടങ്ങിൽമേഖല പ്രസിഡന്റ്  പി.എസ്.സുബിതൻ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ്  പി. ആന്റണി അദ്ധ്യക്ഷത വഹിച്ചു. മേഖല  സെക്രട്ടറി  സി.പി.പ്രദീപ് സംസാരിച്ചു. ഓപ്പറേറ്റർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. കേബിൾ ടിവി എന്ന പ്രസ്ഥാനത്തെ ഉന്നതിയിൽ എത്തിക്കാൻ അഹോരാത്രം പരിശ്രമം നടത്തിയ വ്യക്തിയും അസംഘടിതരായ കേരളത്തിലെ കേബിൾ ടിവി ഓപ്പറേറ്റർമാർക്ക്  സ്വന്തമായി  കെട്ടുറപ്പുള്ള ഒരു സംഘടന കെട്ടിപ്പടുത്ത നാസർ ഹസൻ അൻവറിന്റെ ഓർമ്മ ദിനമായ ഇന്ന് സംസ്‌ഥാനത്തെ കേബിൾ ടിവി ഓപ്പറേറ്റർമാർ കേബിൾ ടിവി ദിനമായി ആചരിക്കുകയാണ്

Leave A Comment