തായ് വാനിൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് പരിയാരം വേളൂക്കര സ്വദേശി മരിച്ചു
പരിയാരം: തായ് വാനിൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് പരിയാരം വേളൂക്കര സ്വദേശി മരിച്ചു. വേളൂക്കര വട്ടോലി വീട്ടിൽ അന്തോണിയുടെയും ആനിയുടെയും മകൻ അനീഷ് ആണ് (30) മരിച്ചത് .ഒരു കൺസട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തു കൊണ്ടിരിക്കേ രണ്ടാം നിലയിൽ നിന്നും താഴെ വീഴുകയായിരുന്നു എന്ന് പറയുന്നു.6 മാസം മുൻപാണ് അനീഷ് കോഴിക്കോടുള്ള ഒരു ഏജൻസിക്ക് മൂന്ന് ലക്ഷം രൂപ കൊടുത്ത് തായ് വാനിൽ എത്തിയത് വർക്ക് പെർമിറ്റും വിസയും റെഡിയാക്കി കൊടുക്കാമെന്നേറ്റാണ്
ഏജൻസി അനീഷിനെ തായ് വാനിലേക്ക് കയറ്റിവിട്ടത് . എന്നാൽ അവിടെ പെർമിറ്റുo ജോലിയും ലഭ്യമായില്ല. അനീഷ് ചതിക്കപെട്ട തായും പരാതിയുണ്ട്.. ആറു മാസത്തിൽ അവസാന രണ്ടാഴ്ച മാത്രമെ ജോലി കിട്ടിയൊള്ളൂ .അതിനിടയിലാണ് ഈ ദാരുണാന്ത്യം ഉണ്ടായത്.
അനീഷിന് അച്ഛനും അമ്മയും രണ്ട് സഹോദരിമാരാണുള്ളത് അനീഷിന്റ ഭൗതികശരീരം നാട്ടിലെത്തിക്കാൻ എംബസിയുമായി ചേർന്ന് ക്രമീകരണങ്ങൾ നടന്നു വരുന്നു . ഏകദേശം ഒരു മാസമെങ്കിലും സമയമെടുക്കും മൃതദേഹം വീട്ടിലെത്തിക്കാൻ എന്നാണ് എംബസിയും അവിടെയുള്ള മലയാളിസമാജത്തിന്റ പ്രവർത്തകരും പറയുന്നത് .മൃതദേഹം ഇവിടെ എത്തിക്കുവാൻ വലിയ സാമ്പത്തിക ചിലവും വരുമെന്നാണ് പറയുന്നത്.
Leave A Comment