പ്രാദേശികം

കയ്പ്പമംഗലത്ത് എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറിക്കും പിതാവിനും മര്‍ദ്ദനമേറ്റു

കൈപ്പമംഗലം: കയ്പമംഗലത്ത് എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറിക്കും പിതാവിനും മര്‍ദ്ദനമേറ്റു. എസ്.എഫ്.ഐ. കൊടുങ്ങല്ലൂര്‍ ഏരിയാ സെക്രട്ടറി പെരിഞ്ഞനം വെസ്റ്റ് സ്വദേശി വടക്കൂട്ട് അശ്വിന്‍, പിതാവ് സന്തോഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്നുച്ചയ്ക്ക് കയ്പമംഗലം ബീച്ച് ഡോക്ടര്‍പടിയില്‍ വെച്ചാണ് സംഭവം. അശ്വിന്റെ ഒരു ബന്ധുവിന്റെ വീട്ടില്‍ നടന്ന ചടങ്ങിനിടെയാണ് മര്‍ദ്ദനമുണ്ടായത്. അക്രമത്തിന് പിന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ. ആരോപിച്ചു. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave A Comment