പ്രാദേശികം

കൊടകരയില്‍ വീടിന്റെ സീലിംഗ് അടര്‍ന്ന് വീണ് അപകടം

കൊടകര: മരത്തോംമ്പിള്ളിയില്‍ വീടിന്റെ സീലിംഗ് അടര്‍ന്ന് വീണ് അപകടം.  മരത്തോംമ്പിള്ളി ശാന്ത വേലായുധന്റെ വീടിന്റെ സീലിംഗ് ആണ് വെള്ളിയാഴ്ച രാവിലെ 7 മണിയോടെ അടര്‍ന്ന് വീണത്. 

ഈ സമയം സമീപത്ത്  ആരും തന്നെ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍, വൈസ് പ്രസിഡണ്ട് കെ.ജി രജീഷ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Leave A Comment