എടമുട്ടത്ത് ദേശീയ പാതയിൽ സ്വകാര്യ ബസും, കാറും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
എടമുട്ടം: ദേശീയ പാതയിൽ സ്വകാര്യ ബസും, കാറും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു. കാർ യാത്രികനായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ശരൺ കൃഷ്ണ ( 23 ) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു  അപകടം. ഗുരുവായൂരിലേക്ക് പോയിരുന്ന ബസും എതിരെ വന്ന കാറും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, വൈദ്യുതി പോസ്റ്റിലും ഇടിക്കുകയുമായിരുന്നു. 
കാർ ഓടിച്ചിരുന്നത് ശരൺ കൃഷ്ണയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധു സോണിയ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. ചെന്ത്രാപ്പിന്നി മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ ഇവരെ വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചു. കാറിന്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്. വലപ്പാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
                                
													
				
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
                                                                    
Leave A Comment