കനോലി കനാലിൽ കണ്ടെത്തിയ മൃതദേഹം കൊടുങ്ങല്ലൂരിൽ നിന്നും കാണാതായ യുവാവിൻ്റേത്
കൊടുങ്ങല്ലൂർ: കനോലി കനാലിൽ കണ്ടെത്തിയ മൃതദേഹം കൊടുങ്ങല്ലൂരിൽ നിന്നും കാണാതായ യുവാവിൻ്റേതാണെന്ന് സ്ഥിരീകരിച്ചു.കൊടുങ്ങല്ലൂർ എരിശ്ശേരി പാലം സ്വദേശി പുഴങ്കരയില്ലത്ത് സവാദിൻ്റെ മകൻ സൽമാൻ (21) ആണ് മരിച്ചത്.
ഒരാഴ്ച്ച മുൻപ് കാണാതായ സൽമാനുവേണ്ടി ബന്ധുക്കൾ തെരച്ചിൽ നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
വസ്ത്രം, പാൻ കാർഡ് തുടങ്ങിയവ സൽമാൻ്റെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Leave A Comment