പ്രാദേശികം

ശിവരാത്രി ബലിതർപ്പണത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി

കൊടുങ്ങല്ലൂർ: ശിവരാത്രിയിൽ പിതൃക്കൾക്കുള്ള ബലിതർപ്പണത്തിനായി കൊടുങ്ങല്ലൂർ മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു. ബലിതർപ്പണത്തിനായി ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും കൂടാതെ ഭക്തി നിർഭരമായി ബലിയിടുവാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തികരിച്ചതായി വിവിധ ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

അഞ്ചാം പരത്തി ഉമാമഹേശ്വര ക്ഷേത്രം

അഞ്ചാം പരത്തിഉമാമഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 26 ന്,
ബലിതർപ്പണം 27 ന്. 

എസ്എൻഡിപി യോഗം കൊടുങ്ങല്ലൂർ യൂണിയൻ്റെ പനങ്ങാട് അഞ്ചാം പരത്തി ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം വിവിധ ചടങ്ങുകളോടെ 26 ന് തുടങ്ങും. പിതൃക്കൾക്കുള്ള ബലിതർപ്പണം 27 രാവിലെ 5  മുതൽ 9 വരെ നടക്കും. ക്ഷേത്രം തന്ത്രി ബിജു നാരായണൻകുട്ടി തന്ത്രികളും ക്ഷേത്രം മേൽശാന്തി രാഹുൽ രാജ് ശാന്തിയും മുഖ്യ കാർമ്മികത്വം വഹിക്കും. 26 ന് രാവിലെ 5 മണിക്ക് നിർമ്മാല്യ ദർശനം, തുടർന്ന് 108 ധാര, 6 മണിക്ക് ഗണപതിഹവനം, 7ന് മൃത്യുജ്ഞയഹോമം 8.30 ന് നവകം, കലശാഭിഷേകം / രുദ്രാഭിഷേകം, 9.30 ന് അഖണ്ഡനാമജപം, 6.30ന് ചുറ്റുവിളക്ക് തുടങ്ങിയ ചടങ്ങുകളും നടക്കും.

രണ്ടാം ദിവസം 27 ന് പിതൃക്കൾക്കുള്ള ബലി തർപ്പണവും നടക്കും. ഉത്സവത്തിനും ബലിതർപ്പണത്തിനും ആവശ്യമായ ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചതായി യൂണിയൻ ചെയർമാൻ പി കെ രവീന്ദ്രൻ, കൺവീനർ പി കെ പ്രസന്നൻ, ആഘോഷ കമ്മറ്റി ചെയർമാൻ പ്രേംദാസ് തറയിൽ, കൺവീനർ പ്രേമൻ പട്ടാലിഎന്നിവർ അറിയിച്ചു.

ആലദേശീകാലയ ക്ഷേത്രം

ആല ശ്രീനാരായണ ധർമ്മ പ്രകാശിനി യോഗം വക ദേശീകാലയ ക്ഷേത്രത്തിലെ ശിവരാത്രി ആചരണവും ബലിതർപ്പണവും 25, 26, 27 തിയ്യതികളിൽ നടക്കും. 25 ന് പ്രഭാതം മുതൽ വിശേഷാൽ പൂജകളും അർച്ചനകളും നാമജപവും നടക്കും. 26 ന് രാവിലെ 5.30 മുതൽ ശിവരാത്രി ബലിതർപ്പണം നടക്കും. 27 ന് രാവിലെ 4.30 മുതൽ ബലിതർപ്പണം നടക്കും.

ശ്രീമയ്യുരേശ്വരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ലോകമലേശ്വരം ഉഴുവത്ത് ക്കടവ് ശ്രീ നാരായണ സമാജം 32/79 വക ശ്രീമയ്യൂരേശ്വരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി ബലിതർപ്പണം 26 ന് രാവിലെ 6 ന് തുടങ്ങും. ക്ഷേത്രം മേൽശാന്തി ദിൽജിത്ത് ശാന്തി മുഖ്യകാർമികത്വം വഹിക്കും. പ്രസിഡൻ്റ് കെ എസ് പ്രവീൺ, വത്സല നടേശൻ, തുടങ്ങിയവർ നേതൃത്വം നല്കും.

ശ്രീകുമാര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

എൽതുരുത്ത് ശ്രീവിദ്യാ പ്രകാശനി വക ശ്രീകുമാര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭമാസ വാവുബലിയും തിലഹവനവും 27 ന് പുലർച്ചേ 5 മണിക്ക് ആരംഭിക്കും. ക്ഷേത്രത്തിൻ്റെ കിഴക്ക് ഭാഗത്ത് പുഴയോട് ചേർന്നുള്ള ക്ഷേത്രം ബലിക്കടവിൽ വിപുലമായ സജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. ക്ഷേത്രം മേൽശാന്തി അനിരുദ്ധൻ ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും. പിതൃക്കൾക്ക് ബലിതർപ്പണത്തിനായി ക്ഷേത്രത്തിൽ എത്തുന്ന നുറുക്കണക്കിന് ഭക്തജനങ്ങൾക്ക് മറ്റു തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ തികച്ചും ഭക്തിനിർഭര അന്തരീക്ഷത്തിൽ ബലിതർപ്പണം നടുത്തുവാനനുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് സഭ പ്രസിഡൻ്റ് പ്രൊഫ: സി.ജി.ചെന്താമരാക്ഷൻ സെക്രട്ടറി പി പി ജ്യോതിർമയൻ, ട്രഷറർഐഎൽ ബൈജു എന്നിവർ അറിയിച്ചു.

ഓം സച്ചിദാനന്ദ സുബ്രഹ്മണ്യ ക്ഷേത്രം

ലോകമലേശ്വരം ഗുരുദേവ സമാജം വക ഓം ശ്രീ സച്ചിദാനന്ദ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശിവരാത്രിയോടനുബന്ധിച്ചുള്ള വാവ് ബലിതർപ്പണം 27 ന് വ്യാഴം രാവിലെ 5 മണി മുതൽ ആരംഭിക്കും. ക്ഷേത്രം മേൽശാന്തി സുരേന്ദ്രൻ ശാന്തി മുഖ്യകാർമികത്വം വഹിക്കും.

നെടിയതളി ശിവക്ഷേത്രം

കൊടുങ്ങല്ലൂർ ചന്തപ്പുര നെടിയതളി ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ദിനാചരണത്തിൻ്റെ ഭാഗമായി സമൂഹലക്ഷാർച്ചന 26ന് നടക്കും. 26 ന് പുലർച്ചേ ഗണപതിഹവനം തുടർന്ന് കലശപൂജ, 5.30ന് അർച്ചന ആരംഭം, 6.30ന് ഉഷ:പൂജ, 6.45 അർച്ചന, രാവിലെ 8ന് ഗുഢാന്നപൂജ, 10 ന് അർച്ചന, 11 ന് ഉച്ചയും തുടർന്ന് പ്രസാദ ഊട്ടും നടക്കും. വൈകീട്ട് അർച്ചന, 5.30 സമൂഹലക്ഷാർച്ചന, 6.30ന് കലശപ്രദക്ഷിണം, അർച്ചന കലശാഭിഷേകം തുടർന്ന് പ്രസാദ വിതരണം ഉണ്ടാകും. 

27 ന് ബലിതർപ്പണം തില ഹോമം വെളുപ്പിന് 4.30ന് ആരംഭിക്കും. ബ്രഹ്മശ്രീ ബാലൻ ശാന്തി സ്മാരക വൈദീക സംഘം ആചാര്യനും ക്ഷേത്രം തന്ത്രിയുമായ കൊടുങ്ങല്ലൂർ ബാബു ശാന്തിയും കാർമ്മികത്വം വഹിക്കും. ഭാരവാഹികളായ പ്രസിഡൻ്റ് ബാബു ശാന്തി, സെക്രട്ടറി സി ആർ രാമചന്ദ്രൻ ,ട്രഷറർ ഇ വി ശാന്തകുമാർ തുടങ്ങിയവർ നേതൃത്വം നല്കും.

Leave A Comment