പ്രാദേശികം

പോസിറ്റീവ് കമ്യൂണ്‍ ജനറല്‍ബോഡി യോഗം

തൃശ്ശൂര്‍: പോസിറ്റീവ് കമ്യൂണ്‍ ജനറല്‍ബോഡി യോഗം തൃശ്ശൂര്‍ പിഡബ്ല്യുഡി ഹാളില്‍ നടന്നു. സംസ്ഥാന ചെയര്‍മാന്‍ അനില്‍ കുരിശിങ്കല്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ദിനേഷ് ശങ്കരന്‍ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.കെ.പ്രസാദ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. എം.കെ.ശങ്കരനുണ്ണി, ടി.വി.സതീഷ്‌,സി.സി.ജിഷ, ലൈസ സെബാസ്റ്റ്യന്‍, റജീന തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ബോഡി യോഗത്തിന്റെ ഭാഗമായി മോട്ടിവേഷന്‍ ക്ലാസ്, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്കാര വിതരണം തുടങ്ങിയവ നടന്നു. പുതിയ ഭാരവാഹികളായി ടി.വി.സതീഷ്‌ (ചെയ.), ഷംല കരീം (ജനറൽ കൺവീനർ), അഡ്വ. സൈബി ജോസ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

Leave A Comment