പുത്തൻചിറയിൽ പാലിയേറ്റിവ് ഉദ്ഘാടനം
പുത്തൻചിറ: സേവാഭാരതി പുത്തൻചിറയുടെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് 31.05.2026 ഞായറാഴ്ച രാവിലെ 10 മണിക്ക് പാലിയേറ്റീവ് സേവനത്തിന്റെ ഉദ്ഘാടനം 16 ആം വാർഡ് മെമ്പർ സിജിത അനീഷ് നിർവഹിച്ചു. രോഗാവസ്ഥ മൂലം വീടുകളിൽ കഴിയുന്നവർക്കും കിടപ്പുരോഗികൾക്കും ആവശ്യമായ പരിചരണവും പിന്തുണയും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലിയേറ്റീവ് സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ചടങ്ങിൽ സേവാഭാരതി പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും പങ്കെടുത്തു.പാലിയേറ്റീവ് സേവനത്തിന്റെ ഭാഗമായി കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിക്കുക, ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുക, മാനസിക പിന്തുണ നൽകുക, വിവിധ ആരോഗ്യ സേവനങ്ങളുമായി ബന്ധിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സേവാഭാരതി പുത്തൻചിറയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് സംഘാടകർ അറിയിച്ചു.
Leave A Comment