പ്രാദേശികം

നന്നായി പഠിക്കുക ഏറ്റവും വലിയ രാഷ്ട്രീയപ്രവർത്തനം: മന്ത്രി ഒ ജെ ജനീഷ്

മാള: നന്നായി പഠിക്കുക എന്നത് ഈ കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്രവർത്തനമാണെന്ന് യുവജനകാര്യ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് പറഞ്ഞു. മാള കേബിൾ വിഷൻ സംഘടിപ്പിച്ച 'സമാദരണം 2026' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നന്നായി പഠിച്ചിട്ടും വിദ്യാർഥികൾ തോറ്റുപോകുന്ന വിധത്തിൽ ചോദ്യപേപ്പർ തയ്യാറാക്കുന്ന പ്രവണത ചിലയിടങ്ങളിലുണ്ടെന്ന് മന്ത്രി പറഞ്ഞു. അത്തരം രീതികൾക്കെതിരെ പ്രതികരിക്കേണ്ടി വരുന്നത് രാഷ്ട്രീയമാണെന്നും നീറ്റ് പരീക്ഷയെ ഉദാഹരണമാക്കി അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.സി.സി.എൽ ചെയർമാൻ പി. പി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ചാലക്കുടി എം.പി. ബെന്നി ബെഹനാൻ മുഖ്യപ്രഭാഷണം നടത്തി. 24 ന്യൂസ് സീനിയർ എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം മുഖ്യാതിഥിയായി.

മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. രാധാകൃഷ്ണൻ, വാർഡ് മെമ്പർ ജോഷി കാഞ്ഞൂത്തറ, എ.ഇ.ഒ. കെ. കെ. സുരേഷ്, നിസാർ കോയപ്പറമ്പിൽ, പി. ടി. പാപ്പച്ചൻ, ഷാന്റി ജോസഫ്, ടി. കെ. സന്തോഷ്, എം. എ. വിനോദ്, സിസ്റ്റർ റിനി റാഫേൽ, ടി. ഡി. സുഭാഷ്, സി. ജി. ജോസ്, ടി. ജയപ്രകാശ്, പി. എസ്. സുബിതൻ, സി. പി. പ്രദീപ്, പി. എൽ. ജോണി, ജീജോ ജോസഫ് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ഈ വർഷത്തെ പ്രതിഭ പുരസ്കാരങ്ങൾ ഹർഷിൽ ഹരിദാസ്, ദേവാമൃത് അനിൽ, സോണിയ ഇ. ജി. എന്നിവർക്ക് എം.പി. ബെന്നി ബെഹനാൻ സമ്മാനിച്ചു. ബിസിനസ് എക്സലൻസ് അവാർഡുകൾ മന്ത്രി ഒ. ജെ. ജനീഷിൽ നിന്ന് സി. പി. ആന്റുവും പത്രോസ് വിൽസണും ഏറ്റുവാങ്ങി.

Leave A Comment