ദേശീയപാതയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; യുവാവിന് പരിക്ക്
കൊടകര: ദേശീയപാതയിൽ കൊടകര പെരിങ്ങാംകുളത്തിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു. മൂന്ന്മുറി സ്വദേശി പള്ളിപ്പറമ്പൻ എവിനാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്ന് കൊടകരയിലേക്ക് വരുന്നതിനിടെയാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്.
കാലിന് പരിക്കേറ്റ എവിനെ ആദ്യം കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Leave A Comment