പ്രാദേശികം

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

എറിയാട്: കൂട്ടുകാരോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. എറിയാട് കെ.വി.എച്ച്.എസ്. സ്കൂളിന് വടക്കുഭാഗത്തായി ഐ.എച്ച്.ആർ.ഡി കോളേജിന് സമീപം താമസിക്കുന്ന വല്ലത്തുപടി വീട്ടിൽ അസ്‌കറിന്റെ മകൻ അഷ്‌ഫാൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ 11.30ഓടെയായിരുന്നു അപകടം. സ്കൂൾ വിട്ട ശേഷം കൂട്ടുകാരോടൊപ്പം എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അഷ്‌ഫാൻ അപകടത്തിൽപ്പെട്ടത്.

തുടർന്ന് നാട്ടുകാർ ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പടിഞ്ഞാറേ വെമ്പല്ലൂർ എം.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അഷ്‌ഫാൻ.

Leave A Comment