പ്രാദേശികം

കെ.എസ്.കെ.ടി.യു വെള്ളാങ്ങല്ലൂർ നോർത്ത് മേഖലാ സമ്മേളനം നടന്നു

വെള്ളാങ്ങല്ലൂർ: കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) വെള്ളാങ്ങല്ലൂർ നോർത്ത് മേഖലാ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം കെ.വി. മദനൻ ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ് സുലോചന രാജൻ അധ്യക്ഷത വഹിച്ചു. തൊഴിലാളികളുടെ അവകാശ സംരക്ഷണവും സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതും സമ്മേളനത്തിൽ ചർച്ചയായി.

യു.കെ. പ്രഭാകരൻ, എം.കെ. മോഹനൻ, എം.എസ്. രഘു എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Leave A Comment