അങ്കമാലി ഉപജില്ലാ ശാസ്ത്രമേള 18,19 തീയതികളിൽ
ചെങ്ങമനാട് : അങ്കമാലി വിദ്യാദ്യാസ ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം 18, 19 തീയതികളിൽ ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ശ്രീരംഗം ഓഡിറ്റോറിയം എന്നിവിടങ്ങളിലായി നടക്കും.
18-ന് രാവിലെ 9.30-ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവൃത്തി പരിചയമേള അരങ്ങേറും. ഓൺ ദി സ്പോട്ട് മത്സരങ്ങളും എക്സിബിഷനുമാണ് നടക്കുക. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലെ ഐ.ടി. മേള ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ശ്രീരംഗം ഓഡിറ്റോറിയത്തിൽ 11.30-ന് ഹൈസ്കൂൾ വിഭാഗത്തിന്‍റെ ശാസ്ത്രനാടകം അരങ്ങേറും. 19-ന് രാവിലെ 9.30-ന് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രമേളയും ഗണിത ശാസ്ത്രമേളയും സാമൂഹിക ശാസ്ത്രമേളയും നടക്കും. ചൊവ്വാഴ്ച രാവിലെ 9- ന് അങ്കമാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. അംബിക പതാക ഉയർത്തും. തുടർന്ന് സെക്കൻഡറി സ്കൂളിൽനിന്ന് ശ്രീരംഗം ഓഡിറ്റോറിയത്തിലേക്ക് ശാസ്ത്ര സാംസ്കാരിക ഘോഷയാത്രയുണ്ടാകും. സമ്മേളനം ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ. അധ്യക്ഷനാകും.
Leave A Comment