പ്രാദേശികം

കാട്ടാന, പുലി വീണ്ടും കാട്ടാന: പൊറുതി മുട്ടി ജനങ്ങള്‍

മറ്റത്തൂര്‍:  പത്തുകുളങ്ങരയില്‍ വീണ്ടും കാട്ടാന ആക്രമണം. പത്തുകുളങ്ങര പല്ലിക്കാട്ടില്‍ റഹീമിന്റെ വീട്ടുമുറ്റത്തെ പട്ടിക്കൂട് ഒറ്റയാന്‍ തകര്‍ത്തു. കൂട് ആന തട്ടി മരിച്ചതോടെ പട്ടി ജീവനും കൊണ്ട്  ഓടി രക്ഷപ്പെട്ടു.  ബുധനാഴ്ച രാവിലെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം.

ചൊവ്വാഴ്ച പുലർച്ചെ  ആയിരുന്നു പത്തുകുളങ്ങര വെണ്ണൂറാൻ സജീർ ബാബുവിന്റെ മേയാൻ വിട്ട പശുക്കുട്ടിയെ പുലി ആക്രമിച്ചു കൊന്നത്. ഞായറാഴ്ച രാത്രി ഏട്ടരയോടെ ആയിരുന്നു താളൂപ്പാടത്ത് മുട്ടത്തറ സതീശന്റെ  വീടിനു നേരെ കാട്ടാന ആക്രമണം നടത്തിയത്.

Leave A Comment