പ്രാദേശികം

ഗോതുരുത്ത് മുസിരീസ് ജലോത്സവത്തിൽ ഗോതുരുത്ത് പുത്രനും, ഗോതുരുത്തും ജേതാക്കൾ

പറവൂർ : ഗോതുരുത്ത് തെക്കേതുരുത്ത് പുഴയിൽ നടന്ന വാശിയേറിയ മുസിരീസ് ജലോത്സവത്തിൽ എ വിഭാഗത്തിൽ മടപ്ലാ തുരുത്ത് മലർവാടി ബോട്ടുക്ലബ്ബിന്റെ ഡോണി ജോസഫ് ക്യാപ്റ്റനായുള്ള "ഗോതുരുത്ത് പുത്രൻ " ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുഴപ്പാടുകൾക്ക് വ്യത്യാസത്തിനാണ് പി.ബി.സി.കൊച്ചിൻ ടൗൺ ബോട്ടുക്ലബ്ബിന്റെ "താണിയനെ " പരാജയപ്പെടുത്തി "ഗോതുരുത്ത്പുത്രൻ " വിജയ കിരീടമണിഞ്ഞത്.

ബി വിഭാഗത്തിൽ ജി.ബി.സി.ഗോതുരുത്തിന്റെ സാബു ജോസഫ് ക്യാപ്റ്റനായുള്ള ഗോതുരുത്തിനാണ് ഒന്നാം സ്ഥാനം.കൊട്ടുവള്ളിക്കാട് ഗരുഢ ബോട്ടുക്ലബിന്റെ "മയിൽപ്പീലി"ക്കാണ് രണ്ടാം സ്ഥാനം.

വിജയികൾക്ക് ഡോ.ഫാ.ജോൺസൺ പങ്കേത്ത് സമ്മാനദാനം നിർവ്വഹിച്ചു.രാവിലെ ജലോത്സവം ജില്ലാ പഞ്ചായത്തംഗം ഏ.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വടക്കേക്കര സർക്കിൾ ഇൻസ്പെക്ടർ വി.സി. സൂരജ് തുഴകൈമാറ്റം നടത്തി.ചേന്ദാമംഗലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ , ഫാ.ഷിജു കല്ലറയ്ക്കൽ, കെ.എസ്.സനീഷ്,നിത സ്റ്റാലിൻ,ബെന്നി ജോസ്ഥ്, ഷിപ്പി സെബാസ്റ്റ്യൻ, പി.ജി.വി പിൻ,ടോമി ജോസി, ഗ്ലീറ്റർ ടോമി,കെ.ജെ. ബാസ്റ്റിൻ മാസ്റ്റർ, വി.എ. ജീപ്സൺ എന്നിവർ സംസാരിച്ചു.

Leave A Comment